Memoirs

(1)
                              

(Dr. V. K. Thankappan was a faculty of Department of Physics, University of Calicut. His book Quantum Mechanics is considered internationally acclaimed book on this field.Moreover he was the  Research guide of Dr. P. GopalakrishnaNambi)

   A loss to physics ,a gain to astrology


           Dr. V. K. Thankappan

 
Dr. Gopalakrishna Nambi was the first Person who obtained Ph. D. Degree from the University of Calicut under my guidance. He joined me as a part-time student. Though several others joined me before him as part time Ph.D. Students, none of them stayed to complete the work needed for the degree. It was his dedication, perseverance and hard work that led him to succeed where others before him failed. He would have been a great success as a researcher if he had chosen to continue research in physics. However, I understand that he chose to pursue Astrology as a part-time profession. And, in that field too, his dedication has brought him success. His loss to physics has, thus, become a gain for astrology!.

I pay homage to his memory.

Dr. V. K. Thankappan.








                             (2)

[P.S.Ramanathan was a great friend of Dr. Nambi. He was a  Senior officer in Life Insurance Corporation of India, now being retired from the Palakkad branch of it. He had undergone Vedic/Dharmasastra studies in the traditional way. Moreover he had learnt chatussootri of Vedantasootra with Santipatah. He has authored a few books mainly on Karmakanda like 

1)Rg-yajuh-Samavedeeya Sandhyavandana , a detailed commentary on the Sandhya worship according to the three sakhas of the Veda with full documentation of the references and citations and indices in Malayalam (1985), 
2)Gayatri-bhashyam, (Skt-1986) 
3)Surya-namaskara (Vedic Sun Worship-Mal), 
4)Darsa Sraddha (a detailed account of the New Moon day ritual in respect of the departed ancestors with commentary, textual references, etc., in Mal), 
5)Maharshigal Charitam (Sanskrit-Tamil Ed. 1992), 
6)Veda Vijnanam (Skt,-Tamil 2003) etc. 
Presently engaged in editing three books on Vedic literature -- 
Vedanga Siksha (Mal.), 
Srautam (Tamil) and the Pitrmedha-sutras of Apastamba with Ganapatya-vritti of Painganadu Ganapati Sastrin  (Skt.)]

Bowing my head unto that great soul...

P.S.Ramanathan


Due to loss of memory though I do not have much highly significant anecdotes to pen, I have something to say in general.


Dr Nampi was a most special person in my life as a friend and guide in my literary activities. I feel happy about it now and wish he is with us.  In age he was senior to me and I can say I was one of his students in the practical classes at the Physics department of Malabar Christian College, Calicut for my Pre-degree. After passage of long time only did I know about his scholastic activities in Sanskrit and Indian culture. I approached him for correcting the translation of the Sanskrit work  - Gayatri-bhashyam of Sri Painganadu Ganapati Sastrin into Malayalam which I had done with my meagre working knowledge of Sanskrit. He readily read it in a thorough and careful way, corrected at some places and gave me excellent guidelines. Moreover, knowing the greatness of the author he wrote a biographical sketch of Sri Ganapati Sastrin in Sanskrit which I could publish later. Thereafter we used to discuss regularly on many finer points in Sanskrit phonetics, Indian culture, the customs, tradition and manners of different communities as found in the Dharmasastras. It included sista-aachaara and anaachaara.


Occasion arose to discuss on the word anaachaara. On one Sankara Jayanti day at Calicut a speaker was vehemently attacking the Namputiri Brahmanas for their acts of following 64 anaachaaras. The speaker who used to give regular lectures on Vedanta, not knowing the correct terminology, of course, got applauses for his observations!! We looked at each other and took pity as to how lack of deep study and tradition gives way to loose interpretations. Here by anaachaara is not meant duraachaara (mal-observances). The word has a unique meaning with relevance to Kerala only where aachaaras not observed elsewhere are known as anaachaarasanyatra-aacharana-abhaavaat anaachara iti smrtah. General grammatical rules will not permit such a meaning for the word but Bhartrhari allows to fix the meaning according to desa and kala (desakalatah) besides prakarana, linga, etc.


Besides being a Quantum Physicist, he had great interest in Sanskrit Kavyas and Vyakarana. An adept in Astrology, Ratna Pariksha and Tantra, probably he was the first person in Calicut who would have used a computer for astrological calculations. Most unassuming, he had proved the value of knowledge through his unique simple life and example, strongly believing in the words -- vyayam krte vardhata eva nityam (Vidya if spent daily, always keeps growing).


Happily beaming we had conversed and discussed but never argued which supported some of our beliefs in sanaatana tradition. To be perfectly honest I would say, I would have improved my knowledge further if Dr Nampi were present now.


Please preserve Dr Nampi’s articles, manuscripts and vast collection of books for posterity.


I end this note bowing my head unto that great soul.


Ramanathan PS


“Saketa”


27/502 PVR Nagar


Palakkad – 678006


Mob: 9447253571


05.11.2014


 


 


                                 (3)

             ഗോപാലകൃഷ്ണസ്മരണകള്‍
പ്രൊഫ. പി സി കെ നമ്പൂതിരിപ്പാട്

ജീവിതത്തിന്‍റെ സായാഹ്നത്തില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം മോചനം കിട്ടിക്കഴിയുമ്പോള്‍ വിശ്രമിത്തിനിടയില്‍‍ വെറും നേരംപോക്കിനായിട്ടെങ്കിലും പിന്നിട്ട കാലത്തെ ഓര്‍ത്ത് അയവിറക്കുന്നത് രസകരമായ ഒരനുഭവമാണ്. കണ്ടു മുട്ടിയ വ്യക്തികള്‍ ഇടപഴകിയ സംഭവങ്ങള്‍ ആസ്വദിച്ചനുഭവിച്ച സാഹചര്യങ്ങള്‍, കടന്നു പോകുന്ന പ്രതിസന്ധികള്‍ ചെയ്ത തെറ്റുകളും ശരികളും അങ്ങിനെഎന്തൊക്കെയുണ്ട് ഓര്‍ക്കാന്‍‍‍ അത് ആത്മാവിനെ പ്രക്ഷാളനം ചെയ്യുന്നു മനസ്സിനെ സ്വച്ഛമാക്കുന്നു, നവീകരിക്കുന്നു. എന്നാല്‍ അവയില്‍ ചിലത് – വിലപ്പെട്ടതാവുമ്പോള്‍ പ്രത്യേകിച്ചും മനസ്സിനെ മ്ലാനമാക്കുന്നു. ഓര്‍മ്മകളിലെ ഭാവത്തിന് ശോകത്തിന്‍റെ നഷ്ടബോധത്തിന്‍റെ ശോണിമ നല്‍കുന്നു എന്നതും സ്വാഭാവികം തന്നെ. എന്നെ സംബന്ധിച്ചിടത്തോളം അത്തരം ഒരു വ്യക്തിബന്ധമായിരുന്നു ഡോ പി ഗോപാലകൃഷ്ണനമ്പിയുടെ ആകസ്മികവിയോഗത്തിലൂടെ നഷ്ടപ്പട്ടത്. എനിക്ക് പരിചയപ്പെടാന്‍ ഇട വന്നിട്ടുള്ളവരില്‍ നല്ല ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ചിട്ടു കടന്നുപോയ ഒരു സുഹൃത്ത്. ഏഴു ദശകങ്ങളിലേറെ  ദീര്‍ഘിച്ച എന്‍റെ ജീവിതത്തില്‍‍ കേവലം ഹ്രസ്വമായ ഒരു പതിറ്റാണ്ടു മാത്രം നീണ്ട ബന്ധമായിരുന്നു അത്. സര്‍ദാര്‍ പട്ടേല്‍ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരപഠനകാലത്ത് ആരംഭിച്ച പരിചയം, മലബാര്‍ കൃസ്ത്യന്‍ കോളേജിലെ സഹപ്രവര്‍ത്തനകാലത്ത് തുടര്‍ന്ന് വികസിച്ച് പുതിയ ജോലിസ്ഥലമായ ഗുരുവായൂരിലേക്ക് ഞാന്‍ സകുടുംബം പറിച്ചുനടപ്പെടുന്നതുവരെയുള്ള വര്‍ഷങ്ങളില്‍‍ ഞങ്ങളുടെ സൌഹൃദം പൂര്‍ണ്ണമായി. നമ്പിമാഷ് എന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ പരാമര്‍ശിച്ചിരുന്ന ബഹുമുഖപ്രതിഭ ഇത്ര പെട്ടെന്ന് വേര്‍പിരിഞ്ഞുപോകുമെന്ന് ആരും കരുതിയിരുന്നില്ല. അരോഗനും, പ്രവര്‍ത്തനനിരതനും ആയിക്കഴിഞ്ഞിരുന്ന കാലത്ത് ആകസ്മികമായി അദ്ദേഹം മരണമടഞ്ഞ വിവരം ഞാനറിഞ്ഞത് മൂന്നു നാലു ദിവസം കഴിഞ്ഞായിരുന്നു എന്നത് എന്‍റെ ദുഃഖത്തെ കൂടുതല്‍ തീവ്രമാക്കുന്നു.
    വിഷയങ്ങളുടെ ആഴങ്ങളിലേക്ക് അപഗ്രഥനാത്മകമായി ഇറങ്ങിച്ചെല്ലാനുള്ള അദ്ദേഹത്തില്‍ ആകര്‍ഷണീയവും അനന്യവും ഒരു കഴിവായി എനിക്ക് തോന്നിട്ടുള്ളത്. ഇതദ്ദേഹത്തിന് പുതിയൊരു വിഷയം, ഭാഷ എന്നിവ പഠിക്കുകയെന്നത് ഏറെ  എളുപ്പമാക്കി. ജ്യോതിഷവും തന്ത്രവും രത്നങ്ങളുടെ ഗുണനിര്‍ണ്ണയരീതിയും എല്ലാം അദ്ദേഹം സ്വയം പഠിച്ചെടുത്തത് ഈ ഒരു കഴിവിലൂടെയായിരുന്നു. എഎസ് സിക്ക് പഠിച്ചിരുന്ന കാലത്ത് ഞങ്ങള്‍ സഹപാഠികള്‍ക്കും നമ്പി അറിയപ്പെട്ടിരുന്നത് ഗണിതശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രവര്‍ത്തനസാമര്‍ഥ്യത്തിലൂടെയാണ്. ഫിസിക്സ് വിദ്യാര്‍ഥികള്‍ക്ക് ഒഴിവാക്കാന്‍ വയ്യാത്ത ഒരു വിഷയമാണ് ഗണിതം. കരുത്തുറ്റ ഒരു അന്വേഷണോപാധി. പക്ഷെ പലപ്പോഴും ഈ ഉപകരണമാണ് പഠനവിഷയത്തേക്കാള്‍ ഞങ്ങള്‍ക്ക് പ്രയാസം തന്നിരുന്നത്. നമ്പിയ്ക്ക് അത് കരതലാമലകം പോലെ ലളിതമായിരുന്നു. ഫിസിക്സ് അധ്യാപകനായി ജോലിചെയ്യുമ്പോഴും കോളേജിലൂടെ ഗണിതശാസ്ത്രവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പതിവായി കണക്ക് ട്യൂഷന്‍ അദ്ദേഹത്തിനടുത്ത് വന്നിരുന്നു എന്നത് ഒരത്ഭുതമായി തോന്നീട്ടുണ്ട്. അതുപോലെത്തന്നെ ജ്യോതിഷസംബന്ധമായ സംശയനിവാരണത്തിനും അഭിപ്രായരൂപീകരണത്തിനുമായി സ്ഥിരമായി ആളുകള്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ വരുമായിരുന്നു. സംസ്കൃതഭാഷയിലുണ്ടായിരുന്ന പാണ്ഡിത്യവും പ്രാവീണ്യവും ഇവിടെ അദ്ദേഹത്തിനു സഹായകമായി ഭവിച്ചു.
    ഇതൊക്കെ ഞങ്ങള്‍ക്കെല്ലാവകര്‍ക്കും അറിയുന്ന കഥ.എന്നാല്‍ എനിക്ക് അദ്ദേഹം ആരായിരുന്നു. ഉത്തമനായ ഒരു സുഹൃത്ത് എന്നേ പറയാനുള്ളൂ. ആവശഅയസമയത്ത് സഹായിക്കുന്നവനാണ് ആത്മാര്‍ഥസുഹൃത്ത് എന്നര്‍ഥം വരുന്ന ഒരു ആംഗലേയമൊഴിയുണ്ടെല്ലൊ. ജൂവിതത്തിന്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമ്പോഴാണ് നാം ബന്ധുക്കളെ തിരിച്ചറിയുന്നത്. തീരുമാനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പാക്കുന്നതിലും ഔപചാരികതയില്ലാത്ത ആത്മാര്‍ഥതയായിരുന്നു എനിക്ക് നമ്പി മാഷില്‍ നിന്ന് കിട്ടിയിരുന്നത്. ഇതിലുമധികം പറഞ്ഞും എഴുതിയും ആ ബന്ധത്തിന്‍റെ പവിത്രതയുടെ വില കുറയ്ക്കാന്‍ എനിക്കു മനസ്സു വരുന്നില്ല.
    ഞാന്‍ സ്ഥിരമായി താമസിക്കാനാഗ്രഹിച്ചു പണിയിപ്പിച്ച ഭവനം വിധിവൈപരീത്യത്താല്‍ എനിക്കു വിട്ടു പോരേണ്ടിവന്നപ്പോള്‍ ആത്യന്തികമായി എത്തിച്ചേര്‍ന്നത് നമ്പിമാഷെപ്പോലുള്ള ഒരു മഹദ്സുഹൃത്തിന്‍റെ വാസസ്ഥലമായിട്ടാണല്ലൊ എന്നത് എനിക്ക് വളരെ ചാരിതാര്‍ഥ്യം തന്ന ഒരു വസ്തുതയാണ്.
    യമകിങ്കരന്മാര്‍ ഇത്ര പെട്ടെന്ന് അകാലികമായി വന്നില്ലായിരുന്നെങ്കില്‍ ഇനിയും എത്രയോ ഉത്തുംഗശൃംഗങ്ങളിലെത്തുമായിരുന്ന ആ സുഹൃത്തിന്‍റെ പണ്ഡിതന്‍റെ, സ്ഥിരോത്സാഹിയുടെ പാവനസ്മരണക്കു മുമ്പില്‍ എളിയ തിലോദകം സമര്‍പ്പിക്കുന്നു.


പ്രൊ. പി സി കൃഷ്ണന്‍ നമ്പൂതിരിപ്പാട്
ചേന്നാസ് മന, ഗുരുവായൂര്‍ 680101
0487 2555832
9847045832

                             (4)

പി. ഉദയവര്‍മ്മ
പാക്കാട്ടില്‍ മഠം ,ചെറുവാളൂര്‍ പി ഒ. കൊരട്ടി-680308

പത്തു കൊല്ലം മുമ്പ് ഒരു വിഷുപ്പുലരി. അന്ന് ഞാന്‍ ബോംബെയില്‍, മകന്‍റെ ഉണ്ണിയുടെ ചോറൂണ്. കണി കണ്ടു. വൈകാതെ ഒരു ഫോണ്‍ വിളി. നാട്ടില്‍ നിന്ന് ഗോപേട്ടന്‍ മരിച്ചു എന്ന് ഞാന്‍ ഞെട്ടിത്തരിച്ചുപോയി അസുഖമാണെന്ന് കേട്ടതേയില്ല. ഇത്ര പെട്ടെന്ന് എന്തു സംഭവിച്ചു ആവോ
    ചോറൂണ്‍ കഴിഞ്ഞ ഉടനെ ഞാനും ഭാര്യ നിര്‍മ്മലയും പ്ലെയിനില്‍ കോഴിക്കോട്ടേക്കു പുറപ്പെട്ടു. നമ്പിയെ അവസാനമായിക്കാണണം. ഞങ്ങള്‍ എത്തുമ്പോഴേക്കും ശവസംസ്കാരം എല്ലാം കഴിഞ്ഞിരുന്നു. ലതികയേയും നമ്പിയുടെ അമ്മയേയും അഭിമുഖീകരിക്കാന്‍ ഒരു വിഷമം.ലതിക എനിക്ക് വളരെ പ്രിയപ്പെട്ടവള്‍. എന്‍റെ ചിറ്റമ്മയുടെ മകള്‍. ( ഇന്ന് അവളും ഒരു ഓര്‍മ്മ മാത്രം.)
യാത്രക്കിടയില്‍ ആദ്യമായി നമ്പിയെ കണ്ടതു മുതലുള്ള ഓര്‍മ്മകള്‍ ഇരച്ചു കയറി.

1967 ഏപ്രില്‍ മാസം ഗുജറാത്ത് ആനന്ദിലെ സര്ദാര്‍ പട്ടേല്‍ യൂണിവേഴ്സിറ്റിയില്‍ ഞാന്‍ ഫസ്റ്റ് എം എസ് സി ഫിസിക്സിന് ചേര്‍ന്നു. നമ്പിയും പുരുഷുവും(പുരുഷോത്തമന്‍)  ഇതേ കോഴ്സിന് അവിടെ ചേര്‍ന്നിരുന്നു. കേരളീയര്‍ക്കു ഗുജറാത്തി ഭക്ഷണം പിടിക്കില്ല. നമ്പിക്കും പുരുഷുവിനും അതൊരു പ്രശ്നമേയല്ല. കാരണം സ്വയം ഭക്ഷണം പാകം ചെയ്യുന്നു. മിക്ക ദിവസവും പാല്‍ക്കഞ്ഞി. ഞായറാഴ്ചകളില്‍ മൈസൂര്‍ ഹോട്ടലില്‍ ബഡാഖാന. രണ്ടു പേരും മിതഭാഷികള്‍.

    ക്ലാസ് തുടങ്ങിയ കാലത്ത് ഫിസിക്സ് ഫാക്കല്‍റ്റി ഹെഡ് ഡോ.ജോഷിക്ക് ഒരു അത്യാവശ്യം. ഒരു ജര്‍മ്മന്‍  പ്രബന്ധം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യണം. നമ്പി ദൌത്യം ഏറ്റെടുത്തു. രണ്ടു ദിവസം കൊണ്ടു തര്‍ജ്ജമ റെഡി. യൂറോപ്യന്‍ ഭാഷകള്‍ സഹിതം പല ഭാഷകളും അദ്ദേഹത്തിനു അറിയാമായിരുന്നു.

    ഒരു ദിവസം വൈകീട്ട് ഹോസ്റ്റലില്‍ ഒരു പരിപാടി. മുഖ്യ ആകര്‍ഷണം. മറ്റൊരു ക്ലാസ്മേറ്റായ പ്രൊ. ആന്‍ഡ്രൂ പൊന്‍സക്കയുടെയും പ്രൊ. നമ്പിയുടെയും മാജിക് ഷോ. ഏകദേശം ഒരു മണിക്കൂര്‍.

    1969 ല് ഞാന്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലും നമ്പി കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളേജിലും ചേര്‍ന്നു.( പുരുഷുവും അവിടെത്തന്നെ). നമ്പിയെ വൈ എം സി എ യില്‍ വെച്ചു കാണും. ഇടയ്ക്കിടെ ആനന്ദ് ഓര്‍മ്മകള്‍ പുതുക്കും.

    1971 ല്‍ അന്നത്തെ ഗുരുവായൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. പി.കെ.എം രാജ എന്നെ വിളിപ്പിച്ചു. കൃസ്ത്യന്‍ കോളേജിലെ ഒരു ഗോപാലകൃഷ്ണനമ്പി പെണ്ണന്വേഷിക്കുന്നു. പറ്റിയ കേസ് വല്ലതുമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഉവ്വ്. നാട്ടില്‍ പോയി ലതികക്ക് ആലോചിച്ചു. ചെറിയ ചില തടസ്സങ്ങള്‍ നീങ്ങി .1972 ല്‍ വിവാഹം.

    ഗുരുവായൂര്‍ ശ്രീകൃഷ്ണയില്‍ ജോലി ചെയ്തിരുന്ന പ്രൊ. പി.സി.കെയുടെ കോഴിക്കോട് തളിയിലുള്ള വീട് നമ്പി. വീടിനു വില പറയുമ്പോഴും, വാങ്ങുമ്പോഴും ഞാന്‍ സാക്ഷി.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്പിയുടെ ഫോണ്‍. തളി സാമുതിരി സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ടീച്ചറുടെ വേക്കന്‍സി. മാനേജര്‍ പി.കെ.കെ രാജയെ അറിയുമോ എന്ന്. നല്ല പരിചയം കാരണം പി കെ കെ യുടെ അടുത്ത ബന്ധു എന്‍റെ പഴയ സ്റ്റൂഡന്‍റ്. ഞാന്‍ പി കെ കെയെ കണ്ടു ലതികയുടെ ജോലിക്കാര്യം സംസാരിച്ചു. രണ്ടു മാസത്തിനുള്ളില്‍ അപ്പോയന്‍റ്മെന്‍റ് ഓര്‍ഡര് അങ്ങിനെ ലതികയുടെ ജോലിക്കും ഞാനൊരു നിമിത്തമായി.

    പിന്നീട് നമ്പി പല വേഷങ്ങളും കെട്ടി. ജ്യോത്സ്യന്‍, പൂജ നടത്തുന്ന ആള്‍, ശാന്തിക്കാരന്‍,സംസ്കൃതപണ്ഡിതന്‍ എല്ലാത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട്. ഇതിനിടയില്‍ വയലിന്‍ വീണ മുതലായ ഉപരണങ്ങള്‍ പഠിച്ചു. പല രാഗങ്ങളേയും താളങ്ങളേയും പറ്റി എന്നോട് പറയാറുണ്ട്. കുട്ടിക്കാലം മുതല്‍ സംഗീതം അഭ്യസിച്ചിരുന്ന ലതികയുടെ അമ്മയെ ചിലതൊക്കെ വായിച്ചു കേള്‍പ്പിക്കയുമുണ്ടായിട്ടുണ്ട്.

    രത്നങ്ങളെക്കുറിച്ച് പഠിച്ച് രത്നവ്യാപാരത്തില്‍ ഒരു പാര്‍ട്ട്ണറായി അതും ഒരു കൈ പയറ്റി. രത്നങ്ങള് വാങ്ങാനും മറ്റുമായി യാത്രകള്‍. സ്വര്‍ണ്ണപ്പോളിഷിങ്ങ് യൂണിറ്റ് ഇതെല്ലാമായിരുന്നു അടുത്ത പരിപാടി.

    ഇതേ കാലത്ത് തന്നെ വാസ്തു വശമാക്കി. സ്വന്തം വീട് പൊളിച്ചു ഇന്നത്തെ ആകൃതിയില്‍ വലുതാക്കി. രണ്ടു മക്കള്‍ക്ക് മുകളിലും താഴെയും താമസിക്കാനും, ലൈബ്രറിയും ട്യൂഷനും മറ്റും പ്ലാന്‍ ചെയ്ത മുറികള്‍.

ജ്യോത്സ്യത്തിലും പൂജയിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അഞ്ചു കൊല്ലത്തെ ലീവ് എടുത്തു. എന്നാല്‍ 5 കൊല്ലത്തെ ലീവ് മുഴുവനായും അനുവദിച്ചില്ല. അതിനെച്ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോര്‍ട്ടില്‍ കേസ്. അനുവദിച്ചില്ലെങ്കില്‍ പോട്ടെ, ജോയിന്‍ ചെയ്യൂ എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ഒരു കാര്യത്തിന് നമ്പി ഇറങ്ങിയാല് അതിനറ്റം കാണുന്നത് വരെ നമ്പി പോരാടാന്‍ തയ്യാര്‍.
മൂത്ത മകന്‍ അനുവിന്‍റെ കുട്ടിയുടെ ചോറൂണിനു കെട്ടാനുള്ള ആഭരണങ്ങള്‍ വാങ്ങിയത് എന്നെ കാണിച്ചിരുന്നു. ചോറൂണ്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ അദ്ദേഹം പോയി. സുദേവിനെ ആയുര്‍വ്വേദത്തിന് പഠിപ്പിക്കണമെന്നായിരുന്നു മോഹം. പക്ഷെ പിന്നീട് അദ്ദേഹം തന്നെ സംസ്കൃതത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. സംസ്കൃതത്തില്‍ ഡോക്ടറേറ്റ് കിട്ടിയതിലും,  മറ്റു പല വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചതിലും അദ്ദേഹം സ്വര്‍ഗ്ഗത്തലിരുന്ന് സന്തോഷിക്കുന്നുണ്ടാവും.

    എണ്ണിയാല്‍ ഒടുങ്ങാത്ത സ്വപ്നങ്ങളും കഴിവുകളുമായി ജീവിച്ച നമ്പി പത്തോ ഇരുപതോ കൊല്ലം കൂടുതല്‍ ജീവിച്ചിരുന്നെങ്കില്‍  ഇനിയും കുറേ പ്രോജക്ടുകള്‍ തുടങ്ങി വെച്ചേനെ.
എനിക്ക് സതീര്‍ഥ്യനും, സ്നേഹിതനും, ബന്ധുവും  ഒക്കെയായ നമ്പിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആയിരം പ്രണാമം.   

No comments:

Post a Comment