Valnambi-s of Malabar




മലബാറിലെ വാള്‍നമ്പിമാ
(സമുദായചരിത്രം)

(മലബാറില്‍ വ്യത്യസ്തങ്ങളായ ഒരുപാട് സമുദായങ്ങളുണ്ട്. അവയിലൊന്നാണ് നമ്പിമാര്‍ അഥവാ വാള്‍നമ്പിമാര്‍.   വാള്‍നമ്പിമാരെക്കുറിച്ചുള്ള  ലേഖനം ആണ് ഈ താളില്‍ ചേര്‍ത്തിരിക്കുന്നത്.)
നമ്പി – വിശ്വസ്ത‍
'നമ്പി' എന്ന വാക്ക് തമിഴി നിന്നും കടം കൊണ്ടതാണ്. നമ്പുക, നമ്പിക്കൈ എന്നൊക്കെയുള്ള വാക്ക് തമിഴി വിശ്വസിക്കുക, വിശ്വാസം എന്നൊക്കെയുള്ള അര്‍ഥങ്ങളിലാണ് പ്രയോഗിക്കുക ആയതിനാ ഒരു കൂട്ടത്തിലെ  ഏറ്റവും വിശ്വസ്തന്‍ എന്ന അര്‍ഥത്തിലായിരിക്കും ഈ  വാക്ക് ആദ്യമായി പ്രയോഗിച്ചത്. 'നമ്പി' എന്ന വാക്കിനു ചട്ടമ്പിസ്വാമികള്‍ കല്പിച്ച അര്‍ഥം 'പ്രഭു' എന്നാകുന്നു. 


പതിനൊന്നാം നൂറ്റാണ്ടി ജീവിച്ചിരുന്ന തിരുമുറൈ  എന്ന ശൈവഗ്രന്ഥം രചിച്ച  നമ്പിയാണ്ടാര്‍ നമ്പി എന്ന ശൈവസിദ്ധനെക്കുറിച്ച് തമിഴ് സാഹിത്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 


കേരളോത്പത്തി എന്ന പേരിലുള്ള ഒരു താളിയോല പൂര്‍ണ്ണമായും  ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്[1]. കേരളമുണ്ടാക്കിയതിനു ശേഷം പരശുരാമന്‍ ഭൂമിയെ രക്ഷിക്കാനായി ചില ബ്രാഹ്മണരെ നിയോഗിച്ചതായി ആ താളിയോലയില്‍ പരാമര്‍ശം കാണാം.  രക്ഷണോപാധിയായി പരശുരാമന്‍ വാളും കൊടുത്തുവത്രെ. ഭരദ്വാജഗോത്രത്തിലുള്ള ബ്രാഹ്മണരായിരുന്നു വാള്‍ സ്വീകരിച്ചത്. ആയതിനാൽ അവർ  വാള്‍നമ്പിമാർ എന്നറിയപ്പെട്ടു. ഇങ്ങനെ 36000 ബ്രാഹ്മണന്മാരെ ആയുധപാണികളായി കൽപ്പിച്ചിരുന്നു പോല്‍. വാൾനമ്പിമാര്‍ അങ്ങിനെ കേരളഭൂമിയെ ഒരോ കഴകങ്ങള്‍ തിരിച്ച് രക്ഷിപ്പാൻ തുടങ്ങി. 


എഡ്ഗാര്‍ തേര്‍സ്റ്റ തന്‍റെ Castes and tribes of southern India  എന്ന ഗ്രന്ഥത്തില്‍  പെരുമാള്‍ ഭരണത്തിനും മുമ്പ് നമ്പിമാര്‍ ആയിരിക്കാം കേരളം ഭരിച്ചിരുന്നത് എന്ന് വാദിക്കുന്നു[2]. പ്രസിദ്ധചരിത്രകാരനായ ഡോ.എം.ജി.എസ് നാരായണന്‍റെ അഭിപ്രായപ്രകാരവും കേരളത്തി നമ്പിഭരണം ഉണ്ടായിരുന്നത് പെരുമാള്‍ ഭരണത്തിനും മുമ്പ് ആയിരിക്കും എന്നതാണ്. . എ.ഡി. 1225 കേരളം സന്ദര്‍ശിച്ച ചാന്‍ ചു ക്വാ എന്ന ചൈനീസ് സഞ്ചാരി കേരളത്തെ നമ്പിരാജ്യം എന്ന് അദ്ദേഹത്തിന്‍റെ യാത്രാവിവരണങ്ങളി രേഖപ്പെടുത്തിയിട്ടുള്ളതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 


ഇത്രയും പറഞ്ഞതില്‍ നിന്ന് കേരളത്തിലെ എല്ലാ കഴകങ്ങളിലും ഒരു കാലഘട്ടത്തില്‍ വാള്‍നമ്പിമാ ഭരണകാര്യങ്ങളിൽ ഏര്‍പ്പെട്ടിരുന്നു എന്ന് വ്യക്തമാണ്. 

നമ്പിമാര്‍ കേരളത്തി

പന്തിയൂര്‍/പന്നിയൂര്‍ കഴകത്തിൽ വാള്‍നമ്പിമാരുണ്ടായിരുന്നു എന്നത് പല ചരിത്രപുസ്തകങ്ങളിലും രേഖപ്പെടുത്തി കാണുന്നു. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ യോഗാന്തിരിപ്പാടിന്‍റെ അവരോധച്ചടങ്ങിന് സംബന്ധിക്കുന്നവരില്‍ പന്തിയൂര്‍ കഴകത്തിലെ വാള്‍നമ്പിമാരുള്ളതായി രേഖകളില്‍ പറയുന്നുണ്ട്[3]. 
സാമൂതിരിയുടെ അരിയിട്ടുവാഴ്ചസമയത്ത് അദ്ദേഹത്തെ ചന്തം ചാര്‍ത്താ സഹായിക്കുന്ന സ്ഥാനിയായും, ആദ്യകാലത്തെ രത്നാഭരണങ്ങ സൂക്ഷിക്കുന്ന ആളായും നന്താവനത്തില്‍ നമ്പി എന്ന ഒരു നമ്പിയെ  എസ് കെ വസന്തന്‍ തന്‍റെ കേരളചരിത്രനിഘണ്ടുവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്[4].


വാള്‍നമ്പിമാ വടക്കേ മലബാറി

ചരിത്രപരമായി കേരളത്തിലെ എല്ലാ കഴകങ്ങളിലും വാള്‍നമ്പിമാരെക്കുറിച്ച് ഉള്ള  പരാമര്‍ശങ്ങ കാണാ സാധിക്കുമെങ്കിലും മലബാറി മാത്രമേ ഇന്നും നമുക്ക് നമ്പി സമുദായത്തിലെ പിന്‍മുറക്കാരെ  കാണാന്‍ സാധിക്കുകയുള്ളൂ. അത്  തന്നെ കേവലം കോഴിക്കോട് ജില്ലയിലെ പടിഞ്ഞാറ് കൊയിലാണ്ടി മുത കിഴക്ക് താമരശ്ശേരി വരെയും തെക്ക് നരിക്കുനി മുത വടക്ക് ഉള്ളിയേരി വരെയും  ഉള്ള പ്രദേശങ്ങളി മാത്രവുമാണ് എന്നതും ശ്രദ്ധേയമാണ്.


എന്തുകൊണ്ട് മലബാറി  മാത്രം  വാനമ്പിസമുദായം നിലനിന്നു എന്നത് അന്വേഷിക്കുകയാണ് ഇനിയുള്ള ഖണ്ഡികകളി.
കേരളത്തിലെ എല്ലാ കഴകങ്ങളിലും ആയുധപാണികളായ വാനമ്പിമാ ഭരണം നടത്തിയിരുന്നതായി നമ്മ മുമ്പ് ചച്ച ചെയ്തു. എന്നാ ഈയിടത്തെല്ലാം  പിക്കാലത്ത് വാനമ്പിമാരുടെ പ്രതാപം ക്ഷയിച്ചതായി കണക്കാക്കണം. പെരുമാഭരണത്തിനു മുമ്പാണ് വാനമ്പിമാരുടെ ഭരണം എന്ന് കണക്കാനും മറ്റൊരു കാരണമുണ്ട്. കേരളത്തി ഏറെക്കുറേയൊക്കെ ഒരു ഏകീകൃതഭരണസംവിധാനം വന്നത് പെരുമാഭരണകാലത്താണ് എന്നു പ്രമുഖചരിത്രപണ്ഡിതന്മാരെല്ലാം അംഗീകരിക്കുന്ന വസ്തുതയാണ്. ഒടുക്കത്തെ ചേരമാ പെരുമാ മതം മാറി തീഥാടനത്തിനു പോകുന്നതിനു മുമ്പ് പല നാടുവാഴികക്കായി കേരളത്തെ പകുത്തു കൊടുത്തു. എല്ലാ കഴകങ്ങളിലും അധികാരം നേടിയെടുത്ത പുതിയ നാടുവാഴിക തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പല ദേശങ്ങളിലെയും നമ്പിമാരെ അടിച്ചമര്‍ത്താനാരംഭിച്ചു. പലപ്പോഴും ഈ നീക്കത്തിന്  അതത് നാട്ടിലെ ബ്രാഹ്മണവർഗ്ഗവും ഈ  നാടുവാഴികളോട് കൂട്ടു നിന്നു എന്നതും ചരിത്രസത്യമാണ്. ബ്രാഹ്മണവർഗ്ഗവും നാടുവാഴിവർഗ്ഗവും ഒന്നായതിനു പിന്നിൽ മറ്റൊരു പൊതുവായ  ഘടകം വാൾനമ്പിമാർക്ക് ബ്രാഹ്മണത്വം, ദേശഭരണകർതൃത്വം എന്നീ രണ്ടു ധർമ്മങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. ഭരദ്വാജകുലത്തിലെ ബ്രാഹ്മണരായ വാൾനമ്പിമാർ പരശുരാമനിൽ നിന്ന് വേദപുരാണാദിശാസ്ത്രങ്ങളും(ശാസ്ത്രം), ആയുധവും (ശസ്ത്രം) സ്വീകരിച്ചിട്ടുണ്ടല്ലൊ. അത് യഥാക്രമം ബ്രാഹ്മണർക്കും, നാടുവാഴികൾക്കും വാൾനമ്പിയെ ഒരു പൊതുശത്രുവായി പ്രഖ്യാപിക്കാനുള്ള വകയായി. 

ബ്രാഹ്മണ-നാടുവാഴി കൂട്ടായ്മയുടെ ഒരു ഉദാഹരണം നമുക്കു സാമൂതിരിയുടെ നാട്ടിൽ തന്നെ കാണാം. പോർലാതിരിയുടെ കാലത്ത് കോഴിക്കോട് തളിക്ഷേത്രത്തിലെ ഊരായ്മക്കാർ പോർലാതിരിയോട് കൂറ് പുലർത്തിയിരുന്ന മൂസുമാരായിരുന്നു. പോർലാതിരിയെ തോൽപ്പിക്കാനും, തളിക്ഷേത്രത്തിലെ ഊരായ്മസ്ഥാനം കരസ്ഥാമാക്കാനും വേണ്ടി സാമൂതിരി പോർലാതിരിയേയും മൂസുമാരെയും ഇല്ലാതാക്കാ൯ തീരുമാനിച്ചു.ഇതിനായി സാമൂതിരി ആശ്രയിച്ചത് ആ ദേശത്തെ മറ്റ് ബ്രാഹ്മണരെ ആയിരുന്നു. പോർലാതിരിയോടൊപ്പം  അനേകായിരം മൂസുമാരെയും വധിച്ചതിനു ശേഷമാണത്രെ തളിക്ഷേത്രത്തിന്‍റെയും പിന്നീട് കോഴിക്കോട് നഗരിയുടെ തന്നെയും അധീശത്വം സാമൂതിരി സ്വന്തമാക്കുന്നത്. ഇത് ഒരു ഉദാഹരണം മാത്രം.കേരളത്തിലെ മറ്റു പല ദേശങ്ങളിലും ഇതേ രീതിയിൽ ബ്രാഹ്മണ-ദേശവാഴികൾ തമ്മിൽ സന്ധി ചെയ്യുകയും തുടർന്ന് ബ്രാഹ്മണത്വവും ക്ഷത്രിയത്വവും ഉള്ള മൂസ്,നമ്പി പോലെയുള്ള പൊതുശത്രുക്കളെ ഈവിധം ഇല്ലായ്മ ചെയ്തിട്ടുള്ളതായും കാണാം.
കുറുമ്പ്രനാട് രാജ്യത്തെ പല വാനമ്പിമാരെയും ഇല്ലായ്മ ചെയ്ത ചില നായ പടയാളികക്ക് സാമൂതിരി കിടാവ് എന്ന സ്ഥാനം നകി ആദരിച്ചിരുന്നതായി ചരിത്രരേഖക പറയുന്നു. എങ്കിലും പൂണ്ണമായി ഈ സമുദായത്തെ ഇല്ലായ്മ ചെയ്യാ ഇവിടെ എന്തുകൊണ്ടോ സാമൂതിരിക്ക് സാധിച്ചിരുന്നില്ല.


കുറുമ്പ്രനാട് രാജാവിന്‍റെ കോയ്മ അംഗീകരിക്കുന്നവരായിരുന്നു വടക്കേ മലബാറിലെ ഈ വാള്‍നമ്പിമാര്‍. രാജാവിനെ ഭരണകാര്യത്തിലും, മറ്റ് വിഷയങ്ങളിലും സഹായിച്ചിരുന്നിരിക്കാം.   പണിക്കർ നമ്പി എന്ന സ്ഥാനപ്പേരിലും അറിയപ്പെട്ടിരുന്ന ഇവർ ഇപ്പോൾ പ്രധാനമായി അഞ്ചു  കുടുംബങ്ങളായി ഇപ്പോള്‍ കാണപ്പെടുന്നു. ഇതു കൂടാതെ ക്ഷയിച്ചു പോയ മറ്റു കുടുംബങ്ങള്‍ ഉണ്ടോ എന്നത് അറിയില്ല.  
താഴെ കുറുങ്ങോട്ടും, നാഗത്തിങ്കലും, ചെമ്പക്കോട്ടും, ചെറുവോട്ടും,കാര്യാട്ടും കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവര്‍. ഇവരിൽ കുറുങ്ങോട്ടു നമ്പി ബാലുശ്ശേരി പഞ്ചായത്തിലും നാഗത്തിങ്കൽ നമ്പി നന്മണ്ടയിലും ചെമ്പക്കോട്ടു നമ്പി മണക്കുളങ്ങര ക്ഷേത്രത്തിനു സമീപവും ആയിരുന്നു താമസിച്ചിരുന്നത്.
1) കുറുങ്ങോട്ട് നമ്പിമാര്‍

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പന്തലായിനി താലൂക്കിൽ പന്തലായനി വില്ലേജിൽ ഉൾപെട്ട ഒരു ഗ്രാമമാണു കുറുവങ്ങാട്. പഴയ കുറുമ്പ്രനാട് ദേശത്തെ നാടുവാഴികളും പടത്തലവൻമാരിൽ പ്രധാനിമാരുമായിരുന്ന കുറുങ്ങോട്ട് നമ്പിമാരുടെ നാട് എന്ന അർത്ഥത്തിലാവാം കുറുവങ്ങാട് എന്ന പേരു വന്നത്. 
കുറുങ്ങോത്ത് നമ്പി അല്ലെങ്കില്‍ കുറുങ്ങോട്ട് നമ്പി കുടുംബത്തിൽ രണ്ടു താവഴികള്‍ ഉണ്ടായിരുന്നിരിക്കണം. മേലേ കുറുങ്ങോട്ട് നമ്പി എന്നുംതാഴെ കുറുങ്ങോട്ട് നമ്പി എന്നും. ഇതിൽ ഇപ്പോൾ താഴെ കുറുങ്ങോട്ട് നമ്പി കുടുംബത്തിന്‍റെ അനന്തരാവകാശികൾ ഇപ്പോഴും ബാലുശ്ശേരി കോക്കല്ലൂരിനടുത്ത് താമസിക്കുന്നുണ്ട്.



2)നാഗത്തിങ്കൽ നമ്പിമാർ

നന്മണ്ട ദേശത്തെ പ്രധാന ക്ഷേത്രമായ നഞ്ഞുണ്ടേശ്വരക്ഷേത്രം ഈ കുടുംബത്തിന്‍റെ  ഇല്ലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. നഞ്ഞ് എന്നാൽ വിഷം , വിഷം  ഭക്ഷിച്ച

പരമശിവ എന്ന അഥത്തിലാണ് നഞ്ഞുണ്ടേശ്വര എന്ന പേര് വന്നത്. നന്മണ്ട എന്ന സ്ഥലനാമധേയം പോലും കടമെടുത്തത് ഈ ദേവ‍ന്‍റെ നാമധേയത്തി നിന്നാണ്.



3) ചെമ്പക്കോട്ട് നമ്പിമാര്‍

 ചെമ്പക്കോട്ടെ വാള്‍നമ്പിമാരായിരുന്നു കുറുവങ്ങാട്ടെ ദേശവാഴികൾ. ചെമ്പക്കോട്ട് നമ്പിമാരുടെ കുടുംബ ക്ഷേത്രമായിരുന്നു മണക്കുളങ്ങര ഭഗവതീ ക്ഷേത്രം കുറുവങ്ങാട് ഗ്രാമത്തിലെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രവുമാണിത്.‍ ചെമ്പക്കോട്ട് നമ്പിമാർ തന്നെ തൊടുവയിൽ ചെമ്പക്കോട്ട്, പുന്നശ്ശേരി ചെമ്പക്കോട്ട് എന്നിങ്ങനെ രണ്ട് താവഴികളായിട്ടുണ്ട്.

4)കാര്യാട്ടി നമ്പിമാ
നന്മണ്ടക്കും അത്തോളിക്കും ഇടയിലാണ് ഈ കുടുംബം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

5)ചെറുവോട്ടി നമ്പിമാ
ചെറുവോട്ടിൽ നമ്പി കുടുംബം ഇപ്പോൾ പേരാമ്പ്രക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴും നമ്പിമാരുടെ  കളരി ഇവിടെ സംരക്ഷിച്ചു പോരുന്നു.



കുലദേവതമാര്‍

ആയുധപാണികളയതു കൊണ്ടു തന്നെ മിക്ക നമ്പി കുടുംബാംഗങ്ങക്കും യുദ്ധദേവതകളാണ് കുലദേവതയായുള്ളത്. ആയുധപാണിയായ വേട്ടേക്കൊരുമക അഥവാ കിരാതമൂത്തി ആണ് ഇവയി ഏറ്റവും പ്രധാനം
.1)വേട്ടേക്കൊരുമക അഥവാ കിരാതമൂത്തി







വേട്ടേക്കൊരുമകനും നമ്പിമാരും തമ്മി ചേത്തു വായിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം വേട്ടേക്കൊരുമക ബാലുശ്ശേരിക്കോട്ടയിലേക്ക് വന്നു എന്നു പറയപ്പെടുന്ന ഐതിഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബാലുശ്ശേരിക്കോട്ടയിലേക്ക് വേട്ടേക്കൊരുമക വന്നത് തന്നെ നിലമ്പൂരിനടുത്ത് ഗൂഢല്ലുരിലെ നമ്പുമലയിലെ നമ്പുമലക്കോട്ടയി നിന്നാണ് എന്നും മറ്റും ആണ് വേട്ടേക്കൊരുമകപാട്ടി പറയപ്പെടുന്നത്. നമ്പുമലയും നമ്പിയും തമ്മിലുള്ള ബന്ധം യാദൃച്ഛികമാണോ എന്ന് അന്വേഷിക്കേണ്ടതാണ്. മറ്റൊരു രസാവഹമായ ഒരു കാര്യം നമ്പി എന്ന പേരി ഒരു കുന്നിപ്രദേശം പടിഞ്ഞാറ ആസ്ത്രേലിയയിലെ ലിയോനോറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നുണ്ട്[5]. ഇന്ത്യയിലെപ്പോലെത്തന്നെ ഭസ്മം കുറി ഇടുന്ന ഗോത്രനിവാസികളെക്കുറിച്ച് ആ എച്ച് മാത്യൂസ് എന്ന നരവംശാസ്ത്രജ്ഞ ഇനീഷ്യേഷ സെറിമണീസ് ഓഫ് ആസ്ത്രേലിയ ട്രൈബ്സ് എന്ന തന്‍റെ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്[6]. ഇന്ത്യയും ആസ്ത്രേലിയയും മുമ്പ് ഒരേ ഭൂഖണ്ഡത്തിന്‍റെ ഭാഗമായിരുന്നുവെന്ന ഭൂമിശ്സ്ത്രജ്ഞന്മാരുടെ അനുമാനങ്ങക്ക് ഇത് ഒരു പക്ഷെ ആക്കം കുട്ടുമായിരിക്കാം. അത് ശരിയാണെങ്കിൽ ഈ നമ്പി എന്ന വാക്ക് ഭൂഖണ്ഡങ്ങളുടെ ചലനത്തിനും മുമ്പ് പറയപ്പെട്ട ഒന്നാണ് എന്ന് പറയേണ്ടി വരും. അത് ഇന്ന് പ്രയോഗിക്കുന്ന അർഥത്തിലാകണമെന്നുമില്ല.  
നുമ്പാലക്കോട്ട / നമ്പുമലക്കോട്ട - നിലമ്പൂര്‍









2) കളരിയി ഭഗവതി

ആയുധധാരികളായ നമ്പിമാർ മിക്കവർക്കും തന്നെ സ്വന്തമായ കളരികളുണ്ടായിരുന്നു. ആയുധങ്ങൾ സൂക്ഷിക്കാനും, അവയെ കളരിമുറകളോടു കൂടി അഭ്യസിക്കാനും മറ്റുമായുള്ള വടക്കേ മലബാറിലെ കളരികളുടെ എല്ലാ സവിശേഷതകളോടും കൂടിയുള്ള കളരികൾ നമ്പിമാർ സംരക്ഷിച്ചുപോന്നിരുന്നു. പല കുടുംബങ്ങളിലും ഇപ്പോഴും കളരികളോ, അവയുടെ അവശേഷിപ്പുകളോ കാണാം. കളരിയുടെ നാഥയായ ഭഗവതീസങ്കല്‍പ്പത്തിലുള്ള മൂർത്തിയാണ് നമ്പിമാരുടെ മറ്റൊരു കുലദേവത.

നമ്പിയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന  ആരിനമ്പികാവ് അഥവാ ആര്യമ്പാവ്


പാലക്കാട് മണ്ണാക്കാടിനടുത്ത്  ആര്യമ്പാവില്‍ ആരിനമ്പി എന്ന ഒരു മൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ള കാവ് സ്ഥിതി ചെയ്യുന്നുണ്ട്. വാസ്തവത്തില്‍  ആരിനമ്പിയുടെ ഈ കാവ്  ഉളളതു കൊണ്ടാണ് ആ സ്ഥലനാമധേയം   പോലും    ആര്യമ്പാവ് എന്നായതത്രെ.




കല്ലാറ്റക്കുറുപ്പന്മാര്‍ വരക്കുന്ന  ആരിനമ്പിയുടെ കളം
( സമീപത്തില്‍ ആരിനങ്ങയും, രുധിരഭയങ്കരിയും)








നന്ദികേശ്വര, അസുരമഹാകാള, രുധിരഭയങ്കരി എന്നിവരുടെ കളം
               


ഏത് സങ്കല്പത്തിലാണ് ഈ ആരിനമ്പി പ്രതിഷ്ഠിക്കപ്പെട്ടത് എന്നതില്‍ അഭിപ്രായഭിന്നതകളുണ്ട്. ആരിനമ്പിയും, ആരിനങ്ങയും, രുധിരഭയങ്കരിയും ചേര്‍ന്നുള്ള സങ്കല്പമാണ് ഇവിടെയുള്ളത്. ഇതില്‍ ആരിനങ്ങ ആരിനമ്പിയുടെ ഭാര്യയും, രുധിരഭയങ്കരി അമ്മയുമാണത്രെ. ചിലരുടെ അഭിപ്രായം ശിവവാഹനമായ നന്ദികേശ്വരനാണ് ആരിനമ്പി എന്നാണ്. നന്ദിയും  നമ്പിയും തമ്മില്‍ പേരിലുള്ള സാമ്യമാകാം ഇങ്ങനെ ഒരു അനുമാനത്തിന് കാരണം.പക്ഷെ ഇത് ശരിയാകാനിടയില്ല. കാരണം മുകളിലുള്ള ചിത്രത്തില്‍ ആരിനമ്പിക്ക് ദംഷ്ട്രം ഇല്ല. പക്ഷെ   കല്ലാറ്റക്കുറുപ്പന്മാരുടെ തന്നെ അസുരമഹാകാളന്‍റെ  കളത്തില്‍   നന്ദികേശനെ   ദംഷ്ട്രത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.



എന്തു തന്നെയായാലും  നന്ദികേശനും രുധിരഭയങ്കരിയേയും ഒരുമിച്ച് ആരാധിക്കാറുണ്ട് എന്നത് ഈ കളത്തില്‍ നിന്ന് വ്യക്തമാണ്.

പക്ഷെ  ആരിനമ്പി നന്ദികേശനി നിന്ന് വ്യത്യസ്തനാണ് ഈ രണ്ടു കളങ്ങളി നിന്നും നമുക്കു മനസ്സിലാക്കാം.  ഒരുപക്ഷെ ആരിനമ്പി എന്നയാളുടെ ഉപാസനമൂര്‍ത്തിയായിരിക്കണം രുധിരഭയങ്കരി, അപ്പോള്‍ തീര്‍ച്ചയായും മാതൃസ്ഥാനമുണ്ടായിരിക്കാമല്ലൊ. ഭാര്യ ആരിനങ്ങയും ആകാനാണ് സാധ്യത. 

വാള്‍നമ്പി എവിടെപ്പോവുകയാണെങ്കിലും അദ്ദേഹത്തിന്‍റെ കൂടെ എപ്പോഴും വാളും ഉണ്ടാകും എന്നാണ് മറ്റൊരു വിശ്വാസം.ആയതിനാല്‍ രണ്ടു ആവണപ്പലക കൊടുത്തു വേണം നമ്പിയെ സ്വീകരിക്കേണ്ടത്. ഒന്നു നമ്പിക്ക് ഇരിക്കാനും, മറ്റൊന്നു വാള്‍ വെക്കാനും. സമാനമായ ഒരു ഐതിഹ്യം നാം കേട്ടിട്ടുള്ളത് പെരിഞ്ചല്ലൂ ഗ്രാമത്തിലെ തങ്ങ എന്ന് സ്ഥാനപ്പേരുള്ള ആയുധപാണികളായ ചില നമ്പൂതിരിമാരെക്കുറിച്ചാണ്. തങ്ങ എവിടെയെങ്കിലും അതിഥിയായി എത്തുകയാണെങ്കി അവരെയും രണ്ടു പലക കൊടുത്തു സ്വീകരിക്കണമത്രെ. ഒന്നു തങ്ങക്ക് ഇരിക്കാനും, മറ്റൊന്നു തങ്ങളുടെ ആയുധങ്ങ വെക്കാനും[7].


നമ്പിയും മറ്റു സമുദായങ്ങളും
നമ്പി എന്ന സമുദായത്തെ മറ്റു പല സമുദായങ്ങളായും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. നമ്പിയും, നമ്പീശനും ഒന്ന് തന്നെയാണ് എന്നാണ് പലരുടെയും ധാരണ. രണ്ടു സമുദായങ്ങളും ഒന്നാണോ എന്നറിയാ രണ്ടു സമുദായങ്ങളുടെയും സ്ത്രീക ഏതു പേരിലറിയപ്പെടുന്നു എന്നുനോക്കിയാ മതി. നമ്പിസമുദായമുപ്പടെ ചില  സമുദായങ്ങളിലെ പുരുഷമാരുടെയും സ്ത്രീകളുടെയും പേരുകളുടെ പട്ടിക താഴെ ചേക്കുന്നു.
പുരുഷന്‍  
സ്ത്രീ
നമ്പി
മനയമ്മ
നമ്പീശ൯
ബ്രാഹ്മണിയമ്മ
മൂത്തത് / മൂസത് 
മനയമ്മ   
തിയ്യാടിനമ്പിയാര്‍
മരുമകളമ്മ         


ഈ പട്ടികയി നിന്ന് മനസ്സിലാകുന്ന ഒരു കാര്യമെന്തെന്നാൽ മൂസ്സത് എന്ന സമുദായത്തിനു  മാത്രമേ നമ്പിയുമായി എന്തെങ്കിലും ഒരു സാദൃശ്യം ഉള്ളതായി കാണാ൯ സാധിക്കുകയുള്ളൂ. ഇതിനോട് ചേർത്തു വായിക്കാവുന്ന മറ്റൊരു കാര്യം 1901 ലെ മദ്രാസ് സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം നമ്പി എന്നത് മൂസത് സമുദായത്തിന്‍റെ അപരനാമധേയമായി കണക്കാക്കിയിരിക്കുന്നതായി എഡ്ഗാ തേര്‍സ്റ്റണ്‍തന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉപസംഹാരം

നമ്പി എന്നത് ഒരു കാലത്ത് പ്രത്യേകച്ചുമതല വഹിക്കുന്ന ബ്രാഹ്മണനു നകിയ സ്ഥാനപ്പേരായിരുന്നു എങ്കി പിന്നീട് അത് അനന്തരാവകാശികക്ക് കൈമാറി കൈമാറി സമുദായനാമമായി മാറുന്ന ഒരു കാഴ്ചയാണ് ഇവിടെ നാം കണ്ടത്. കേരളത്തി‍ന്‍റെ  മറ്റു പല  സങ്കേതങ്ങളിലും നമ്പിമാ ക്ഷയിച്ച് ഇല്ലാതാകുന്ന  അവസ്ഥയും നമ്മ  കണ്ടു. എങ്കിലും മലബാറിലെ ഈ നമ്പികുടുംബാംഗങ്ങ ഇപ്പോഴും പഴയ  ചരിത്രസ്മരണകളുയത്തിക്കൊണ്ടു കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാതെ കുടി കൊള്ളുന്നു.  



പദസൂചി
നമ്പി- ബ്രാഹ്മണവൃത്തിയോടൊപ്പം മറ്റ് ഒരു വൃത്തി കൂടി കുലത്തൊഴിലായി സ്വീകരിച്ചവ. രണ്ടു പ്രവൃത്തികളും ഏവരുടേയും വിശ്വാസ്യതയോടെ ചെയ്യുവാ കഴിയുന്നവ എന്ന അഥത്തി വിശ്വാസം എന്നതിന്‍റെ തമിഴ് വാക്കായ നമ്പിക്കൈ എന്ന പദത്തി നിന്ന് നിഷ്പാതിപ്പിച്ച വാക്ക്
വാനമ്പി – വാളേന്തിയ നമ്പി.
ദാസനമ്പി - ക്ഷേത്രപ്രവൃത്തികക്കായി അന്യദേശത്ത് നിന്ന് വന്ന ബങ്കാളിലെ ശതാനി വൈഷ്ണവ
ശിവദ്വിജനമ്പി – ശിവപൂജ ചെയ്ത പതിത്വം ബാധിച്ച ബ്രാഹ്മണ൯, മൂത്തത്  
പുഷ്പകനമ്പി - നമ്പീശ
പദ്മനാഭപുരം ഊരാള നമ്പി
ശാസ്ത്രനമ്പി - മീമാംസാദിശാസ്ത്രാദികളിൽ നിഷ്ണാതനായ നമ്പി
നമ്പിഷ്ഠാതിരി – പൂണുലുള്ള ക്ഷത്രിയരുടെ(തിരുമുപ്പാട്) സ്ത്രീകളുടെ നാമം
നമ്പ്യാതിരി - വാനമ്പി പോലെ തന്നെ കേരളത്തിന്‍റെ തെക്ക൯ പ്രദേശങ്ങളിൽ ഭരണം സ്വീകരിച്ച ബ്രാഹ്മണവർഗ്ഗം
നമ്പിതിരി – നമ്പ്യാതിരി
നമ്പിടി – ആയുധാഭ്യാസം മുതലായവ നടത്തിയതിനാ ശാസ്ത്ര സദസ്സുകളിൽ സ്വയമേവ നാം പടിയിലിരുന്നു കൊള്ളാം എന്ന് പറഞ്ഞ് മാറി നിന്നതു കൊണ്ടു
ആ പേർ സിദ്ധിച്ചവർ
അടിതിരി – അഗ്ന്യാധാനം ചെയ്ത ബ്രാഹ്മണ
നമ്പ്യാത്തൻ- നമ്പികളിൽ വെച്ച് ആത്ത൯(വലിയവ൯) ഈ പേര് ഇപ്പോൾ പല നമ്പൂതിരിമാരുടെയും പേര് എന്ന നിലയ്ക്ക് ആണ് അറിയപ്പെടുന്നത്.പഴയ കാലത്ത് നമ്പിമാരെ പോലെ വിശ്വാസ്യതയോടെയുള്ള ഏതെങ്കിലും പ്രവൃത്തി ചെയ്തതിനു ലഭിച്ച സ്ഥാനപ്പേരാകാം സ്വനാമധേയമായി പരിണമിച്ചത്
നമ്പിയച്ച - നമ്പീശ൯ എന്നതിനു പഴയ കാലത്തെ താളിയോലകളിലും മറ്റും എഴുതുന്ന പേർ




. 





[1] Keralolpatti, Herman Gundert, Stolz & Reuther , Basel Mission Press  1868  

[2] Castes and tribes of southern India (Volume 7),  Madras  Government Press

[3]  22 നമ്പിമാര്‍, പത്തില്ലത്ത് നമ്പൂതിരിമാർപൊന്നഴിയത്ത് കൈമള്‍, ആഴ്വാഞ്ചേരി തമ്പ്രാക്കള്‍, പന്തിയൂർ കഴകത്തിലെ വാള്‍നമ്പി, വാക്കിനിയേടത്ത് കാരമുക്കിൽ നമ്പൂതിരിപ്പാട്, അകം കോയ്മ കുറുമ്പ്രനാട്, പുറം കോയ്മ പെരുമ്പടപ്പ് രാജാവ് എന്നിവരാണ് തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ യോഗന്തിരിപ്പാടിന്‍റെ അവരോധച്ചടങ്ങിന് സംബന്ധിക്കുന്നവ.

[4] കേരളചരിത്രനിഘണ്ടു, എസ് കെ വസന്തന്‍  പി. 216 നാഷണ ബുക് സ്റ്റാ 1983

[5] http://en.wikipedia.org/wiki/Nambi

[6] R H Mathews , Initiation ceremonies of Australian tribes,  Proceedings of the American Philosophical Society, Vol. 37, No. 157 (Jan., 1898), pp. 54-73

[7] http://www.namboothiri.com/articles/naaduvaazhikal.htm







6 comments:

  1. Namaste..I want to contact you for discussing some matters my contact nithintnamby@gmail.com

    ReplyDelete
  2. Its Vaal Nambi,not val nambi some more suggessions, to contact via email.not to critisise but to clarify

    ReplyDelete
  3. നാടുവാഴികളും പടത്തലവൻമാരിൽ പ്രധാനിമാരുമായിരുന്ന കുറുങ്ങോട്ട് നമ്പിമാരുടെ...

    ReplyDelete
  4. Chengazhi nambi is not included in this discussion. Chengazhi Nambi ( chengazhi nambiar) is small community near Trichur. once they are the naaduvaazhi
    of chengazhinad ., for more details check this link. - http://chengazhinambiar.in/history.html

    ReplyDelete
  5. Thanks for your information sir...

    ReplyDelete
    Replies
    1. https://ml.m.wikipedia.org/wiki/ചെങ്ങഴി_നമ്പ്യാന്മാർ

      Delete