(ഈ താളില്‍ ഡോ പി ഗോപാലകൃഷ്ണനമ്പി രചിച്ച ശ്ലോകങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിരുക്കുന്നത്.)
1822162 + 8108624 +
87161714 80875252
--------------- -------------
യാതൊരുത്തനാണോ പര്‍വ്വതത്തേയും, ഭൂമിയേയും എല്ലാ ജനങ്ങളുടെയും ഹിതത്തിനായിക്കൊണ്ട് കൈയ്യില്‍ധരിച്ചത്, യാതൊരുവനാണോ ഗംഗയെ പാദപദ്‌മത്തില്‍നിന്ന് എല്ലാവരുടേയും പാപത്തെ ഇല്ലാതാക്കാനായി ഒഴുക്കിവിട്ടത്, യാതൊരുവനാണോ ധര്‍മ്മസംസ്ഥാപനത്തിനായിക്കൊണ്ട് ജ്ഞാനത്തിന്റെയും, ഭക്തിയുടെയും യോഗം ഉപദേശിച്ചത്, എല്ലാ ഭൂസുരന്മാരുടേയും യോഗക്ഷേമം വഹിക്കുന്ന ആ മഹാവിഷ്‌ണു നമ്മെ രക്ഷിക്കട്ടെ.
ജ്യോതിഷ സംബന്ധമായി അദ്ദേഹം രചിച്ച ഒരു പദ്യം ഇതാണ്
ശ്ലോകം 1
സൂര്യേന്ദ്വംഗാരനേത്രാണ്യുടപഭവ-
ശിരോലംകൃതിര്‍വ്വാഗധീശ-
ശ്രീശോദ്യാദിദേയൈ: ദിദിജഗുരു-
മുഖൈസ്സംസ്‌തുതാ യസ്യകീര്‍ത്തി:
കാലാതീത: സസര്‍പ്പോ ഗജമുഖശിഖി-
വാഹാദ്രിജാലഗ്നദേഹോ
ഭദ്രാരൂഢ: ശ്രീയംമാംദിശതുധനദമിത്രം
സദാനന്ദരാശിം
അര്‍ത്ഥം
സൂര്യന്‍, ഇന്ദു, അംഗാരകന്‍ എന്നിവര്‍ മൂന്നു കണ്ണുകളായും, തലയില്‍ ചന്ദ്രക്കലയുള്ളവനും, ബൃഹസ്‌പതി, വിഷ്‌ണു മുതലായ ദേവന്‍മാരാലും, ശുക്രന്‍ എന്നിവരാലും സ്‌തുതിക്കപ്പെടുന്ന കീര്‍ത്തിയോടുകൂടിയവനും, കാലത്തിന് അതീതനായി വര്‍ത്തിക്കുന്നവനും, പാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരോട് ചേര്‍ന്ന ശരീരത്തോട് കൂടിയവനും, ഐശ്വര്യത്തിന്റെ ആരൂഢവും, കുബേരമിത്രനും ആയ പരമശിവന്‍ എനിക്ക് എപ്പോഴും ആനന്ദത്തെ നല്‌കട്ടെ.

ഈ
സ്‌തുതിയില്‍ സൂര്യന്‍,
ഇന്ദു, അംഗാരകന്‍ (ചൊവ്വ), ഉടുപഭവന്‍
(ബുധന്‍), വാഗധീശന്‍
(ബൃഹസ്‌പതി), ദിദിജഗുരു (ശുക്രന്‍),
കാലന്‍
(ശനി), സര്‍പ്പന്‍ (രാഹു), ശിഖി
(കേതു) മുതലായ ഗ്രഹങ്ങളേയും; മാ
+ ദിശതു എന്ന് സന്ധി ചേര്‍ത്ത് മാന്ദിശതു എന്ന
പ്രതീതിയുളവാകുകയും അതിലൂടെ മാന്ദി അഥവാ ഗുളികന്‍ എന്ന ഗ്രഹത്തേയും സൂചിപ്പിച്ചു.
ശ്ലോകം 2
അജപൂജിത വൃഷഭദ്ധ്വജമിഥുനാദ്രിദുഹിത്രാ
ശശികേതനസുരകേസരി
തരുണീകൃതഗീത
അതുലാളികനയനാദ്രിപകൃതചാപമൃഗാങ്ക
ഘടസംഭവവിനുതാഹതഝഷകേതനപാഹി.'
അതുലാളികനയനാദ്രിപകൃതചാപമൃഗാങ്ക
ഘടസംഭവവിനുതാഹതഝഷകേതനപാഹി.'
അര്‍ത്ഥം
അജനാല്‍ പൂജിക്കപ്പെട്ടവനും, വൃഷഭവാഹനനും, പാര്‍വ്വതിയോട് സംയോഗം
ചെയ്‌തവനും, ചന്ദ്രക്കല ധരിച്ചവനും, ദേവതരുണികളാല്‍ പാടിപ്പുകഴ്‌ത്തപ്പെട്ടവനും,
മറ്റാര്‍ക്കുമില്ലാത്ത തരത്തില്‍ നെറ്റിയില്‍ നയനമുള്ളവനും, മഹാമേരുവിനെ ചാപമാക്കിയവനും, മാനിനെ കൈയ്യില്‍ ധരിച്ചവനും, അഗസ്‌ത്യമഹര്‍ഷിയാല്‍ നമിക്കപ്പെട്ടവനും കാമദേ
വനെ ഹനിച്ചവനും ആയ പരമേശ്വരാ അങ്ങ് ഞങ്ങളെ രക്ഷിക്കേണമേ.
ഈ പദ്യത്തില്‍ അജം (മേടം), വൃഷഭം (ഇടവം), മിഥുനം, ശശികേതനം (കര്‍ക്കിടകം), കേസരി (ചിങ്ങം), തരുണി (കന്നി), തുലാ, അളി (വൃശ്ചികം), ചാപം (ധനു), മൃഗം
(മകരം), ഘടം (കുംഭം), ഝഷകേതനം (മീനം) എന്നീ പന്ത്രണ്ട് രാശികളുടെ പേരും സൂചിപ്പിച്ചു.

ഗണിതശാസ്‌ത്രത്തിലെ ഒരപൂര്‍വ്വവ്യക്തിത്വമായ
ശ്രീനിവാസരാ
മാനുജനെപ്പറ്റി, അദ്ദേഹത്തിന്റെ സ്‌മരണാര്‍ത്ഥം 'The Association of
Mathematics teachers of India' പ്രസിദ്ധീകരിച്ച Journal ല്‍ ഒരു ലേഖനം എഴുതുകയുണ്ടായി. അതില്‍ ഒരു പദ്യം ഇങ്ങനെയായിരുന്നു :

ശ്ലോകം 3
രക്ഷക: ശ്രേഷ്‌ഠദീപോനോ
ഭാഗ്യസൂര്യശ്ച കസ്സദാ
വിശ്രുതോ ജാനകീജാനി:
ശ്രീമാന്‍ രാമ:സഹാനുജ:
ഭാഗ്യസൂര്യശ്ച കസ്സദാ
വിശ്രുതോ ജാനകീജാനി:
ശ്രീമാന്‍ രാമ:സഹാനുജ:
അര്‍ത്ഥം.
ആരാണോ ഞങ്ങളുടെ രക്ഷകനും, ഐശ്വര്യം പ്രദാനം ചെയ്യുന്നസൂര്യനും, അത് ജാനകീപതിയായ, അനുജനോടുകൂടിയ, രാമന്‍ തന്നെയാണ്. (അതായത് രാമാനുജന്‍).
ഇവിടെ ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം ചോദ്യങ്ങളും, ഉത്തരാര്‍ദ്ധം അതിന്റെ ഉത്തരവുമാണ്.

ഗണിതശാസ്‌ത്രപരമായും ഈ പദ്യത്തിന് പ്രസക്തിയുണ്ട്. കടപയാദിസമ്പ്രദായപ്രകാരം ഈ ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധവും ഉത്തരാര്‍ദ്ധവും കൂട്ടിയാല്‍ ഉത്തരം 88983876 തന്നെയായിരിക്കും.
രക്ഷക:
ശ്രേഷ്‌ഠദീപോനഃ വിശ്രുതോ ജാനകീജാനി:
+ +
ഭാഗ്യസൂര്യശ്ചകസ്സദാ ശ്രീമാന്‍ രാമ: സഹാനുജ:

കടപയാദി
സമ്പ്രദായപ്രകാരം ഇത് ഇങ്ങനെ മാറ്റി എഴുതാം
1822162 + 8108624 +
87161714 80875252
--------------- -------------
88983876 88983876
അതിലുപരി
ആദ്യത്തെവരി രക്ഷക: ശ്രേഷ്‌ഠദീപോന; - 1822162
എന്ന സംഖ്യ സൂചിപ്പിക്കുന്നത്
രാമാനുജന്റെ ജനനകലി സംഖ്യയാണ്. (22-12-1887)
അദ്ദേഹം മറ്റൊരിക്കല്‍ യോഗക്ഷേമസഭയുടെ ഒരു പരിപാടിയ്‌ക്ക്
പ്രാര്‍ത്ഥനാഗാനമായി ചൊല്ലാന്‍ എഴുതിയ മറ്റൊരു ശ്ലോകം -
ശ്ലോകം 4
യോഗം ഗാം ഹസ്‌തപദ്‌മേ നിഖിലജനഹിതാ-
യൈവ
ധൃത്വാഭ്യരക്ഷത്
യോ ഗംഗാം പാദപദ്‌മാന്ന്യഗളയദഖിലാ-
യോ ഗംഗാം പാദപദ്‌മാന്ന്യഗളയദഖിലാ-
ഘൌഘസമ്മാര്‍ജ്ജനായ
യോഗം ജ്ഞാനസ്യ ഭക്ത്യാ: സമുചിതമദിശത്
യോഗം ജ്ഞാനസ്യ ഭക്ത്യാ: സമുചിതമദിശത്
ധര്‍മ്മസംസ്ഥാപനാര്‍ഥം
യോഗക്ഷേമം
വഹന്ന്യോമനുജസുരഗണാനാം
സദാ പാതുസോസ്‌മാന്‍
അര്ത്ഥംസദാ പാതുസോസ്‌മാന്‍
യാതൊരുത്തനാണോ പര്‍വ്വതത്തേയും, ഭൂമിയേയും എല്ലാ ജനങ്ങളുടെയും ഹിതത്തിനായിക്കൊണ്ട് കൈയ്യില്‍ധരിച്ചത്, യാതൊരുവനാണോ ഗംഗയെ പാദപദ്‌മത്തില്‍നിന്ന് എല്ലാവരുടേയും പാപത്തെ ഇല്ലാതാക്കാനായി ഒഴുക്കിവിട്ടത്, യാതൊരുവനാണോ ധര്‍മ്മസംസ്ഥാപനത്തിനായിക്കൊണ്ട് ജ്ഞാനത്തിന്റെയും, ഭക്തിയുടെയും യോഗം ഉപദേശിച്ചത്, എല്ലാ ഭൂസുരന്മാരുടേയും യോഗക്ഷേമം വഹിക്കുന്ന ആ മഹാവിഷ്‌ണു നമ്മെ രക്ഷിക്കട്ടെ.
No comments:
Post a Comment